കെപിഎസ്ടിഎ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു
കെപിഎസ്ടിഎ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു
ശമ്പള ബിൽ മാറാൻ വിദ്യാഭ്യാസ ഓഫീസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ധനവകുപ്പിന്റെ ഉത്തരവിനെതിരെ കെ പി എസ് ടി എ കൊല്ലം ഉപജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി. എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനും പൊതുവിദ്യാഭ്യാസത്തെ രാഷ്ട്രീയവൽക്കരിക്കാനുമുള്ള സർക്കാർ നടപടിയിൽ നിന്നും പിന്മാറണമെന്നും കെ പി എസ് ടി എ ആവശ്യപ്പെട്ടു. കെപിഎസ്ടിഎ ജില്ലാ സെക്രട്ടറി ശ്രീഹരി ഉദ്ഘാടനം ചെയ്യ്തു. കൊല്ലം വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് സുമേഷ് ദാസ് അധ്യക്ഷത വഹിച്ചു. ഉപജില്ല സെക്രട്ടറി ഷിജു സി.ഐ. ജില്ല വൈസ് പ്രസിഡൻ്റ് ജയകൃഷ്ണൻ, എം.ഏർ ഷാ, ക്രിസ്റ്റഫർ. പ്രമോദാൽ, തൽഹത്ത്, രാജേഷ് എന്നിവർ പ്രസംഗിച്ചു.