ഡി ഡി ഇ ഓഫീസിന് മുന്നിൽ കെപിഎസ്ടിഎ സയാഹ്ന ധർണ നടത്തി
ഡി ഡി ഇ ഓഫീസിന് മുന്നിൽ കെപിഎസ്ടിഎ സയാഹ്ന ധർണ നടത്തി
ഭിന്നശേഷി നിയമനത്തിന്റെ മറവിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾ അട്ടിമറിക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി ഡി ഇ ഓഫീസിന് മുന്നിൽ സയാഹ്ന ധർണ നടത്തി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക. ഭിന്നശേഷി നിയമനത്തിന്റെ മറവിൽ അധ്യാപകരെ ദിവസക്കൂലിക്കാരാക്കുന്ന നയം തിരുത്തുക, ഡി.എ കുടിശ്ശികയുള്ള മുഴുവൻ തുകയും ഉടൻ അനുവദിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക. പൂർണ്ണ സുരക്ഷയു ള്ള ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുക, ഖാദർകമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, പ്രീ പ്രൈമറി സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ധർണ്ണയിൽ കെ. പി. എസ്. റ്റി. എ. ഉന്നയിച്ചു.
ധർണ്ണാ സമരം കെ. പി. എസ്. റ്റി. എ സംസ്ഥാന സെക്രട്ടറി പി. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, എ. ഹാരിസ്, സി. സാജൻ, പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ബിജുമോൻ സി. പി., നിധീഷ് ടി., ജയകൃഷ്ണൻ, ശ്രീകുമാർ, ശാന്ത കുമാർ, വരുൺലാൽ, സുജാത, അൻവർ ഇസ്മായിൽ, അൻസറുദ്ദീൻ, പ്രസാദ്കർമ്മ, എം. ആർ. ഷാ, അനിൽ ആയൂർ, ഷിജു, ഹരിലാൽ, നീതു, സുബീഷ് ജോർജ്ജ്, ക്രിസ്റ്റഫർ, എബിൻ വർഗ്ഗീസ്, പ്രാമോദ്, ഗീതു എന്നിവർ പ്രസംഗിച്ചു.