കെപിഎസ്ടിഎ ഭവൻ ഉദ്ഘാടനം ചെയ്തു
കെപിഎസ്ടിഎ ഭവൻ ഉദ്ഘാടനം ചെയ്തു
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നിർമിച്ച കെപിഎസ്ടിഎ ഭവൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡന്റ് വി എൻ പ്രേംനാഥിൻ്റെ സ്മരണാർഥം നിർമിച്ച ഹാളിന്റെ ഉദ്ഘാടനം എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ നിർവഹി ച്ചു. ആദ്യകാല അധ്യാപക സംഘടന നേതാക്കന്മാരെ ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ആദരിച്ചു. സ്മരണിക പ്രകാശനം കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് നിർവഹിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച കുട്ടികളെയും അധ്യാപകരെയും സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ആദരിച്ചു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു. ശൂരനാട് രാജശേഖരൻ, ബിന്ദു കൃഷ്ണ, എം.എം. നസീർ, പഴകുളം മധു, സുരജ് രവി, കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറിമാരായ ബി.ജയചന്ദ്രൻ പിള്ള, പി. എസ്.മനോജ് ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, ട്രഷറർ സി.പി.ബിജു മോൻ, എ.കെ.ഹഫീസ്, ഷാനവാസ് ഖാൻ, എ.ഹാരിസ്, പി.മണികണ്ഠൻ, സി.സാജൻ, പ്രിൻസി റീനതോമസ് എന്നിവർ പ്രസംഗിച്ചു.